വിദ്യലയ വാര്‍ത്തകള്‍

<======ಮುಖ್ಯ ಶಿಕ್ಷಕರ ಹುದ್ದೆ ಭರ್ತಿ ==========<

25 Oct 2015

LSG ELECTION

പോസ്റ്റല്‍ ബാലറ്റിനുള്ള ഫോം 15 പൂരിപ്പിക്കാന്‍ നമുക്ക് വോട്ടര്‍ ലിസ്റ്റില്‍ നമ്മുടെ സീരിയല്‍ നമ്പര്‍, പോളിംഗ് സ്റ്റേഷന്‍ നമ്പര്‍ തുടങ്ങിയവ അറിയേണ്ടതുണ്ട് അത് അറിയുവാനായി താ‍ഴെ  സൗകര്യം ഉപയോഗിക്കുക.  

 

SEARCH FOR VOTER DETAILS                    CLICK HERE

SEE YOUR NAME IN VOTERS LIST           CLICK HERE

17 Aug 2015

ಮುಖ್ಯ ಶಿಕ್ಷಕರ ಹುದ್ದೆ ಭರ್ತಿ.
ಜಿ.ಎಲ್.ಪಿ.ಎಸ್. ಮಾಣಿಮೂಲೆಯ ಮುಖ್ಯಶಿಕ್ಷಕರಾಗಿ ಸುಬ್ರಹ್ಮಣ್ಯ ಭಟ್ ಕೆ ಅಧಿಕಾರ ಸ್ವೀಕರಿಸಿದರು. ಸೂರಂಬೈಲು ಶಾಲೆಯಿಂದ ಭಡ್ತಿಗೊಂಡು ಇಂದು ಮಾಣಿಮೂಲೆ ಶಾಲೆಗೆ ತರವಾದ ಹುದ್ದೆಗೆ ನಿಯುಕ್ತರಾದರು.ಶಾಲೆಗೆ ಬಂದ ತಂಡದಲ್ಲಿ ಸೂರಂಬೈಲು ಶಾಲಾ ಮುಖ್ಯ ಶಿಕ್ಷಕರಾದ ಗಿರಿಜಾನಾಥ ಕೆ, ಎ.ಕರುಣಾಕರ ರೈ , ಕಿರಣ ಕೆ ಮತ್ತು ರಾಜು ಇದ್ದರು.
ಸುಬ್ರಹ್ಮಣ್ಯ ಭಟ್ ಕೆ.

8 Jun 2015

യാത്രയയപ്പ്


മാണിമൂല സ്കൂളിലെ പ്രധാനധ്യാപകനായിരുന്ന ശ്രീ. കെ. ദാമോദരന്‍മാസ്റ്റര്‍
31-03-2015-ന് അദ്ദേഹത്തിന്റെ ദീര്‍ഘകാലത്തെ സേവനം പൂര്‍ത്തിയാക്കി വിശ്രമജീവിതത്തിലേക്ക് മടങ്ങി. അധ്യാപകനായും പ്രധാനധ്യാപകനായുമുള്ള സേവനകാലത്ത് ഒരുപാട് സൗഹൃദങ്ങള്‍ നേടകയും സൂക്ഷിക്കുകയും ചെയ്ത വ്യക്തിത്വമാണ് അദ്ദേഹം. സൗമ്യമായ ഇടപെടലും, സ്നേഹവും വിനയവും നിറഞ്ഞ സംസാരവും ദാമോദരന്‍മാസ്റ്ററുടെ പ്രത്യേകതകളാണ്. പെരുമാറ്റത്തിലൂടെ മനംകവരുന്ന അദ്ദേഹത്തിന്റെ വിരമിക്കല്‍ ഞങ്ങളുടെ വിദ്യാലയത്തിന് ഒരു തീരാനഷ്ടമാണ്. പിരിഞ്ഞു പോകുന്ന ഈ വേളയില്‍



ശ്രീ. ദാമോദരന്‍ മാസ്റ്റര്‍
അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.

8 Mar 2015

മെട്രിക് മേള - 2015

സ്കൂളില്‍ രണ്ട് ദിനങ്ങളിലായി മെട്രിക് ദിനവും മറ്റൊരുദിവസത്തില്‍ മെട്രിക് മേള - 2015 ഉം നടത്താന്‍ തീരുമാനിച്ചതിന്റെഅടിസ്ഥാനത്തില്‍ 3,4 ക്ലാസിലെ കുട്ടികള്‍ പ്രവര്‍ത്തനങ്ങളില്‍.....

12 Jan 2015

ഒരു പൂമ്പാറ്റയുടെ ജീവിത ചക്രം നേരില്‍

ആകാംക്ഷയോടെ




സ്കൂള്‍ മുറ്റത്തെ കണിക്കൊന്നയില്‍ വിരുന്നു വന്ന്, അവിടം വീടാക്കിയ മഞ്ഞപ്പാപ്പാത്തി വിഭാഗത്തില്‍പ്പെട്ട കൊച്ചു പൂമ്പാറ്റക്കൂട്ടുകാരുടെ അടുത്ത തലമുറയിലേക്കുള്ള പോക്ക് ഞങ്ങള്‍ക്ക് ഒരത്ഭുതമായിരുന്നു. ക്ലാസില്‍ പറഞ്ഞുകേട്ടതും ചിത്രത്തില്‍ കണ്ടതും ഞങ്ങള്‍ നേരിട്ട് നിരീക്ഷിച്ച് ചിത്രത്തില്‍ പകര്‍ത്തിയപ്പോള്‍.

 






5 Jan 2015

പച്ചക്കറി വിളവെടുപ്പ് തുടങ്ങി


സ്കൂളില്‍ ഒക്ടോബര്‍ അവസാന വാരം കൃഷി വകുപ്പിന്റെ സഹായത്തോടെ വിത്തിറക്കി പച്ചക്കറി കൃഷി ആരംഭിച്ചിരുന്നു. ജനുവരി ആദ്യ വാരത്തില്‍ ആദ്യ വിളവെടുപ്പും നടന്നു. ഹെഡ്‌മാസ്റ്റര്‍ ശ്രീ. കെ ദാമോദരന്‍ കുട്ടികളുടേയും അദ്ധ്യപകരുടേയും സാന്നിധ്യത്തില്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.