വിദ്യലയ വാര്‍ത്തകള്‍

<======ಮುಖ್ಯ ಶಿಕ್ಷಕರ ಹುದ್ದೆ ಭರ್ತಿ ==========<

30 Nov 2014

സാക്ഷരം ക്യാമ്പ് 2014


സാക്ഷരം ക്യാമ്പ് നടത്തി. 19-11-2014 ന് സ്കൂള്‍ പി. ടി. . പ്രസിഡന്റ്
ശ്രീ. കെ. എം. കുമാര്‍ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകര്‍ നേതൃത്വം നല്‍കി. കളിയും ചിരിയുമായി പഠന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് വളരെ രസകരമായി. രാവിലെ 10.00 മണിക്ക് ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ 4.30 ന് അവസാനിച്ചു.






യാത്രയയപ്പ് നല്‍കി


സ്കൂളില്‍ എട്ടു വര്‍ഷത്തോളം പി. ടി. സി. എം. ആയി ജോലി ചെയ്ത ശ്രീമതി. . കെ ജനനി. സ്ഥാനക്കയറ്റത്തോടുകൂടി കാസറഗോഡ് അന്ധവിദ്യാലയത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന വേളയില്‍ പി. ടി. . സ്നേഹനിര്‍ഭരമായ യാത്രയയപ്പു നല്‍കി. ബഹു. വാര്‍ഡ് മെമ്പര്‍ ശ്രീ. കെ. ഗോപാലന്‍ അവര്‍കള്‍ ഉപഹാരം നല്‍കി. പി.ടി. . പ്രസിഡന്റ് കെ. എം. കുമാര്‍, ഹെഡ്‌മാസ്റ്റര്‍ ശ്രീ. കെ. ദാമോദരന്‍, എം. പി. ടി. പ്രസിഡന്റ് ശ്രീമതി. തങ്കമണി, അദ്ധ്യാപകരായ സീതാറാം, അനീഷ്, മീനാക്ഷി തുടങ്ങിയവര്‍ സംസാരിച്ചു.


18 Nov 2014

ജില്ലാതല പ്രവൃത്തി പരിചയമേള

2014-15 - വര്‍ഷത്തെ പ്രവൃത്തി പരിചയ മേളയില്‍ ഞങ്ങളുടെ സ്കൂളില്‍നിന്ന് മത്സരിച്ച്  ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും - എ ഗ്രേഡും ലഭിച്ചു, നാലാം ക്ലാസില്‍ പഠിക്കുന്ന വിപിന്‍രാജിന്. സബ്‌ജില്ലാതലത്തില്‍ നടന്ന മത്സരത്തില്‍ രണ്ടാം സ്ഥാനവും - എ ഗ്രേഡും സമ്മാനങ്ങളും മുമ്പ് ലഭിച്ചിരുന്നു. വിജയിക്ക് സ്കൂള്‍തലത്തിലും സമ്മാനങ്ങളും അനുമോദനങ്ങളും നല്‍കി.

 2013-14 വര്‍ഷത്തിലും

സബ്‌ജില്ലാതലത്തിലും, ജില്ലാതലത്തിലും പ്രവൃത്തി പരിചയ മേളയില്‍

വിപിന്‍രാജ് സമ്മാനങ്ങള്‍ നേടിയിരുന്നു.

5 Nov 2014

സ്കൂളിലെ പച്ചക്കറി കൃഷി



സ്കൂളില്‍ പച്ചക്കറികൃഷി ആരംഭിച്ചു. രക്ഷിതാക്കളുടെ സഹായത്തോടെ നിലമൊരുക്കി കുട്ടികളും അധ്യാപകരും ചേര്‍ന്ന് വിത്ത് വിതച്ചു. ഒപ്പം തന്നെ ചുറ്റും ജൈവ വേലിയും തയ്യാറാക്കി. കൃഷിവകുപ്പിന്റെ സഹായവും ലഭിക്കുന്നുണ്ട്.












1 Nov 2014

കേരളപ്പിറവി ദിനാഘോഷം




2014- ലെ കേരളപ്പിറവി ദിനാഘോഷം 31-10-2014 ന് തന്നെ നടത്തി. കേരളാ ക്വിസ്സ്, ദിപം കൊളുത്തിക്കൊണ്ടുള്ള കേരള മാപ്പ് തയ്യാറാക്കല്‍, ഭൂപടത്തിന് നിറംകൊടുക്കല്‍, മലയാളം ശ്രേഷ്ഠഭാഷ ബോധവല്‍ക്കരണം, ജില്ലകള്‍ യോജിപ്പിക്കല്‍. എന്നിങ്ങനെ വിവധയിനം പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ നടത്തി. പ്രവര്‍ത്തനങ്ങള്‍ കേരള ഭൂപടത്തിന് ദീപം കൊളുത്തിക്കൊണ്ട് ഹെഡ്‌മാസ്റ്റര്‍ നിര്‍വഹച്ചു.


 കേരള ഗാനങ്ങള്‍ കേള്‍ക്കാന്‍
താഴെ ക്ലിക്ക് ചെയ്യുക

കേരനിരകളാടും ഒരു ഹരിത ചാരുതീരം

സഹ്യസാനു ശ്രുതി ചേര്‍ത്തുവച്ച മണിവീ​ണ

ശ്യാമ സുന്ദര കേരകേദാര ഭൂമീ

കേരളം കേരളം കേളികൊട്ടുയരുന്ന 

(Four in One)