വിദ്യലയ വാര്‍ത്തകള്‍

<======ಮುಖ್ಯ ಶಿಕ್ಷಕರ ಹುದ್ದೆ ಭರ್ತಿ ==========<

ABOUT US


നമ്മുടെ വിദ്യാലയം

കാസറഗോഡ് ജില്ലയിലെ മലയോരമേഖലയില്‍ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മാണിമൂല പ്രദേശത്ത് സ്ഥിതിചെയ്യുന്ന വിദ്യലയമാണ് ഗവ. എല്‍. പി. സ്കൂള്‍. മാണിമൂല. മലയാളം, കന്നട, മറാഠി, തുളു ഭാഷകളുടെ സംഗമ ഭൂമിയായ ഇവിടെ നാനാജാതി മതത്തില്‍പ്പെട്ടനവരും സര്‍വസൗഹാര്‍ദ്ദത്തോടുംകൂടി കഴിയുന്നു.

മലയോര മേഖലയും കര്‍ണാടക വനാതിര്‍ത്തി യുമായതിനാല്‍ 1980 കാലത്ത് ഇവിടം യാത്രാസൗകര്യം വളരെ കുറവായിരുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഇന്നാട്ടിലെ കുട്ടികള്‍ക്ക് കിലോമീറ്ററുകളോളം കാടും മലകളും താണ്ടേണ്ട അവസ്ഥ. അത് ഈ നാടിനെ വിദ്യാഭ്യാസപരമായി പിന്നോട്ട് വലിച്ചു. ഈ അവസ്ഥ മവസിലാക്കി അതില്‍ നിന്ന് കരകയറാന്‍ ഈ നാട്ടിലെ പൗരപ്രമുഖരായ ചിലരുടെ കഠിന പ്രയത്നം ഒടുവില്‍ ഫലം കണ്ടു.

1981- ഒക്ടോബര്‍ 30- ന് ശ്രീ. ബി. എം. രാമണ്ണറൈയുടെ അധ്യക്ഷതയിലുള്ള സ്പോണ്‍സറിങ്ങ് കമ്മറ്റി നിര്‍മിച്ച ഒറ്റമുറിക്കെട്ടിടത്തില്‍ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ ഉദുമ നിയോജകമണ്ഡലം എം എല്‍ എ ശ്രീ. കെ. പുരുഷോത്തമന്‍ അവര്‍കള്‍ ആയിരുന്നു ഉദ്ഘാടകന്‍.

ഈ നാടിന്റെ ചിരകാലത്തെ സ്വപ്നസാക്ഷാത്കാരമായിരുന്നു ഇത്. 1984 ആകുമ്പോഴേക്ക് ഭാഷാപരമായി മലയാളം, കന്നട ഡിവിഷനുകളില്‍ നാലാം ക്ലാസുവരെയുള്ള ഒരു പൂര്‍ണ പ്രൈമറി സ്കൂളായി മാറി.
 

1 comment:

  1. I’m happy to read this blog about a school from my beautiful village. I’m living far away due to my work, but reading this blog is taking me back to memories about my school. Best Wishes to the School, Teachers, Parents and Children.

    ReplyDelete