വിദ്യലയ വാര്‍ത്തകള്‍

<======ಮುಖ್ಯ ಶಿಕ್ಷಕರ ಹುದ್ದೆ ಭರ್ತಿ ==========<

21 Jul 2014

ചാന്ദ്രദിനം

മാഗസിന്‍ പ്രകാശനം
മാണിമൂല സ്കൂളില്‍ ചാന്ദ്രദിനം ആഘോഷിച്ചു. 21-07-2014 ന് രാവിലെ പ്രശ്നോത്തരിയോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പിന്നീട് കുട്ടികളുടെ പോസ്റ്റര്‍ രചനയും, അമ്പിളിമാമന്‍ കയ്യെഴുത്ത് മാഗസിന്‍ നിര്‍മാണവും ആരംഭിച്ചു. ചന്ദ്രയാന്‍ വിഡിയോ പ്രദര്‍ശനം 22-07-2014 നും മാഗസിന്‍ പ്രകാശനം 23-07-2014 നും നടന്നു.
മാഗസിന്‍ പ്രകാശനം
മാഗസിന്‍ പ്രകാശനം




17 Jul 2014

മാണിമൂല സ്കൂളിന്റെ ചരിത്രത്തിലേക്ക്

     കാസറഗോഡ് ജില്ലയിലെ മലയോരമേഖലയില്‍ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മാണിമൂല പ്രദേശത്ത് സ്ഥിതിചെയ്യുന്ന വിദ്യലയമാണ് ഗവ. എല്‍. പി. സ്കൂള്‍. മാണിമൂല. മലയാളം, കന്നട, മറാഠി, തുളു ഭാഷകളുടെ സംഗമ ഭൂമിയായ ഇവിടെ നാനാജാതി മതത്തില്‍പ്പെട്ടനവരും സര്‍വസൗഹാര്‍ദ്ദത്തോടുംകൂടി കഴിയുന്നു. മലയോര മേഖലയും കര്‍ണാടക വനാതിര്‍ത്തി യുമായതിനാല്‍ 1980 കാലത്ത് ഇവിടം യാത്രാസൗകര്യം വളരെ കുറവായിരുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഇന്നാട്ടിലെ കുട്ടികള്‍ക്ക് കിലോമീറ്ററുകളോളം കാടും മലകളും താണ്ടേണ്ട അവസ്ഥ. അത് ഈ നാടിനെ വിദ്യാഭ്യാസപരമായി പിന്നോട്ട് വലിച്ചു. ഈ അവസ്ഥ മവസിലാക്കി അതില്‍ നിന്ന് കരകയറാന്‍ ഈ നാട്ടിലെ പൗരപ്രമുഖരായ ചിലരുടെ കഠിന പ്രയത്നം ഒടുവില്‍ ഫലം കണ്ടു.
     1981- ഒക്ടോബര്‍ 30- ന് ശ്രീ. ബി. എം. രാമണ്ണറൈയുടെ അധ്യക്ഷതയിലുള്ള സ്പോണ്‍സറിങ്ങ് കമ്മറ്റി നിര്‍മിച്ച ഒറ്റമുറിക്കെട്ടിടത്തില്‍ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ ഉദുമ നിയോജകമണ്ഡലം എം എല്‍ എ ശ്രീ. കെ. പുരുഷോത്തമന്‍ അവര്‍കള്‍ ആയിരുന്നു ഉദ്ഘാടകന്‍. ഈ നാടിന്റെ ചിരകാലത്തെ സ്വപ്നസാക്ഷാത്കാരമായിരുന്നു ഇത്. 1984 ആകുമ്പോഴേക്ക് ഭാഷാപരമായി മലയാളം, കന്നട ഡിവിഷനുകളില്‍ നാലാം ക്ലാസുവരെയുള്ള ഒരു പൂര്‍ണ പ്രൈമറി സ്കൂളായി മാറി.