![]() |
ബ്ലോഗ് ഉദ്ഘാടനം വീഡിയോ (Click here) |
സ്കൂള്‍ ബ്ലോഗിന്റെ ഔദ്യോഗിക ഉദ്ഘാടനം 17-10-2014 ന് കാസറഗോഡ് ജില്ലാ ഐ.ടി. കോ-ഓഡിനേറ്റര്‍, ശ്രീ. രാജേഷ് മാസ്റ്റര്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു. എല്ലാ സ്കൂളുകള്‍ക്കും ബ്ലോഗ് എന്ന നൂതനമായ ആശയത്തിന്റെ മേന്മയും അത് സ്കൂളുകളില്‍ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തില്‍ ശ്രീ. രാജേഷ് മാസ്റ്റര്‍ വിവരിച്ചു. അതിവേഗം സഞ്ചരിക്കുന്ന ലോകത്ത് അതിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുവാനായിട്ടാണ് ഈ "ഓണ്‍ലൈന്‍ ഉദ്ഘാടനം" തെരഞ്ഞെടുത്തത്. മറ്റൊരുപാട് തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി ഇതില്‍ ഞങ്ങളോട് സഹകരിച്ച ഉദ്ഘാടകനോടുള്ള അളവറ്റ, അകൈതവമായ നന്ദി ഞങ്ങള്‍ അറിയിച്ചുകൊള്ളുന്നു.
No comments:
Post a Comment