വിദ്യലയ വാര്‍ത്തകള്‍

<======ಮುಖ್ಯ ಶಿಕ್ಷಕರ ಹುದ್ದೆ ಭರ್ತಿ ==========<

30 Oct 2014

മാതൃ ബോധവല്ക്കരണം


ലോകത്തിലെ ഏറ്റവും സുന്ദരമായ പദം 'അമ്മ' യാണ്. മാതൃ ബോധവല്ക്കരണ ക്ലാസ്സിന്റെ തുടക്കം ഇതായിരുന്നു. ആധുനിക ലോകത്തിന്റെ തിക്കിലും തിരക്കിലുംപെട്ട് ഇല്ലാതാകുന്ന വരുംതലമുറയുടെ ജീവിത മൂല്യങ്ങള്‍  കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ അമ്മയുടെ അളവറ്റ സ്നേഹത്തിനേ കഴിയൂ. അധ്യയനത്തോടൊപ്പം കുട്ടികളില്‍ ശ്രദ്ധ, സ്നേഹം, സഹകരണം, കാരുണ്യം, നന്മ തുടങ്ങിയ ഗുണങ്ങള്‍ കൂടി വളര്‍ത്താന്‍ അമ്മ‌മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. മാജിക്കുകൂടി ഉള്‍പ്പെടുത്തിക്കോണ്ടുള്ള ശ്രീ ബാലചന്ദ്രന്‍ കൊട്ടോടിയുടെ ബോധവല്ക്കരണ ക്ലാസ്സ് മാതാപിതാക്കള്‍ക്ക് ഏറെ ഗുണകരമായി  സ്കൂളില്‍ ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ഉത്ഘാടനം ചെയ്തു. അനീഷ് മാസ്റ്റര്‍ നന്ദി പറഞ്ഞു. ക്ലാസ്സിനുശേഷം കുട്ടികള്‍ക്കും ചെറിയ മാജിക്കുകള്‍ കാണിച്ചത് കുട്ടികള്‍ക്ക് രസകരമായി.





26 Oct 2014

ബ്ലോഗ് അവാര്‍ഡ്


സബ്ജില്ലാതല ബ്ലോഗ് ഉദ്ഘാടനം
ശ്രീ. രാജേഷ് മാസ്റ്റര്‍, മുഖ്യപ്രഭാഷണം

ബ്ലോഗ് നിര്‍മാണ ഘട്ടത്തില്‍ തന്നെ സബ്ജില്ലാതലത്തില്‍ ഏറ്റവും നല്ല ബ്ലോഗിനുള്ള സമ്മാനം പ്രഖ്യാപിച്ചിരുന്നു. 23-10-2014 നു നടന്ന കാസറഗോഡ് സബ്ജില്ലാതല ബ്ലോഗ് ഉദ്ഘാടനത്തോടൊപ്പം ഏറ്റവും നല്ല ബ്ലോഗിനുള്ള സമ്മാനവും വിതരണം ചെയ്തു. മാണിമൂല ഗവ. എല്‍. പി. സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ ദാമോദരന്‍ മാസ്റ്റര്‍ കാസറഗോഡ് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി. വി. കൃഷ്ണകുമാര്‍ മാസ്റ്ററില്‍ നിന്ന്  ഞങ്ങള്‍ക്കുള്ള സമ്മാനം ഏറ്റുവാങ്ങി. ഞങ്ങളോടൊപ്പം  ജി. ഡബ്ല്യു. എല്‍. പി എസ് ഷിറിബാഗിലു, ജി. എല്‍. പി. എസ്. കളനാട് ഓള്‍ഡ് എന്നിവരും കൂടി സമ്മാനം പങ്കിട്ടു. വിജയികള്‍ക്ക് ആശംസകള്‍.
ഡോ.പി.വി.കൃഷ്ണകുമാര്‍,
ബ്ലോഗ്ല്ന്റെ അനന്തസാധ്യതകള്‍
ഹെഡ്‌മാസ്റ്റര്‍ ശ്രീ കെ.ദാമോദരന്‍
സമ്മാനം ഏറ്റുവാങ്ങുന്നു

17 Oct 2014

സ്കൂള്‍ ബ്ലോഗ് ഉദ്ഘാടനം

ബ്ലോഗ് ഉദ്ഘാടനം വീഡിയോ (Click here)

സ്കൂള്‍ ബ്ലോഗിന്റെ ഔദ്യോഗിക ഉദ്ഘാടനം 17-10-2014 ന് കാസറഗോഡ് ജില്ലാ ഐ.ടി. കോ-ഓഡിനേറ്റര്‍, ശ്രീ. രാജേഷ് മാസ്റ്റര്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു. എല്ലാ സ്കൂളുകള്‍ക്കും ബ്ലോഗ് എന്ന നൂതനമായ ആശയത്തിന്റെ മേന്മയും അത് സ്കൂളുകളില്‍ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തില്‍ ശ്രീ. രാജേഷ് മാസ്റ്റര്‍ വിവരിച്ചു. അതിവേഗം സഞ്ചരിക്കുന്ന ലോകത്ത് അതിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുവാനായിട്ടാണ് ഈ "ഓണ്‍ലൈന്‍ ഉദ്ഘാടനം" തെരഞ്ഞെടുത്തത്. മറ്റൊരുപാട് തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി ഇതില്‍ ഞങ്ങളോട് സഹകരിച്ച ഉദ്ഘാടകനോടുള്ള അളവറ്റ, അകൈതവമായ നന്ദി ഞങ്ങള്‍ അറിയിച്ചുകൊള്ളുന്നു.

15 Oct 2014

സ്കൂള്‍ തല കായികമേള

സ്കൂള്‍തല കായികമേള 08-10-2014 നടത്തി കായിക മേളയില്‍ എല്ലാ കുട്ടികളും പങ്കെടുത്തു


 

8 Oct 2014

ഗാന്ധി ജയന്തി ആഘോഷം


2014 -ലെ ഗാന്ധി ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച്, സ്കൂളില്‍ കുട്ടികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. സമീപത്തുള്ള ക്ലബ്ബുകളുടേയും കുടുംബശ്രീ പ്രവര്‍ത്തകരുടേയും സഹകരണം ഉണ്ടായിരുന്നു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് കുട്ടികള്‍ക്ക് ഗാന്ധി സി.ഡി. പ്രദര്‍ശനവും, ക്വിസ് മത്സരവും നടന്നു. 

ആദ്യ ദിവസം കുട്ടികളുടെ പരിസര ശുചീകരണവും, രണ്ടാം ദിവസം മുതിര്‍ന്നവരുടെ സേവനവും സ്കൂളിന് ലഭിച്ചു.


26 Sept 2014

മംഗള്‍യാന്‍



ഭാരതത്തിന്റെ അഭിമാനമായ മംഗള്‍യാന്‍ (MOM) 2014 സെപറ്റംബര്‍ 24 ന് രാവിലെ 7.40 ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ആദ്യ ദൗത്യത്തില്‍ തന്നെ വിജയം കണ്ട ലോകത്തെ ആദ്യ രാജ്യമാണ് ഇന്ത്യ. ശാസ്ത്രലോകത്ത് നമ്മുടെ തലയുയര്‍ത്തിപ്പിടിക്കാന്‍ .എസ്.ആര്‍..(ISRO) യ്ക്ക് കഴിഞ്ഞു. 2008 ഒക്ടോബർ 22ന് കൃത്യം 6.22ന്‌ ചന്ദ്രനിലേയ്ക്ക്‌ അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമായ ചന്ദ്രയാന്‍ 1 ലൂടെ നാം ബഹിരാകശ വിസ്മയങ്ങളിലേക്ക് യാത്ര തിരിക്കുകയായിരുന്നു. അറിവിന്റെ അക്ഷയ ഖനി തേടി  ഇനിയും സൗരയൂഥത്തിനും പുറത്തേക്ക് കുതിക്കാന്‍ നമ്മുടെ കുരുന്നു മക്കള്‍ക്ക് കഴിയട്ടേ....

 മംഗള്‍യാന്റെ കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ CLICK ചെയ്യുക





25 Sept 2014

ഓരോ വീട്ടിലും പച്ചക്കറിത്തോട്ടം


കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ കൃഷഭവന്‍ മുഖേനയുള്ള പച്ചക്കറി വിത്ത് വിതരണം ഹെഡ്‌മാസ്റ്റര്‍ നിര്‍വഹിച്ചു. സ്കുളിന് സ്വന്തമായുള്ള പച്ചക്കറി കൃഷി കൂടാതെ എല്ലാ കുട്ടികള്‍ക്കും വീട്ടില്‍ സ്വന്തമായി ഒരു പച്ചക്കറിത്തോട്ടം നിര്‍മിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും നല്കി. ഓരോ വീടും സന്ദര്‍ശിച്ച് ഏറ്റവും നല്ല പച്ചക്കറിത്തോട്ടത്തിന് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കാനും പുരോഗതി വിലയിരുത്താനും ഓരോ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.

9 Sept 2014

ഓണാഘോഷം


 




 സ്കൂളില്‍ ഓണാഘോഷപരിപാടികള്‍ 05-05-2014-ന് രാവിലെ മുതല്‍ ആരംഭിച്ചു.പി.ടി.എ.
പ്രസിഡന്റ്, ശ്രി.കെ.എം.കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉത്ഘാടന യോഗത്തില്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.കെ.ദാമോദര അവര്‍കള്‍ സ്വാഗതം പറഞ്ഞു. പി.ടി.എ.ഭാരവാഹികളും അധ്യപകരും ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു. തുടര്‍ന്ന് പൂക്കള മത്സരവും,ഒാണസദ്യയും നടന്നു.



 

21 Aug 2014

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

    സ്കൂളില്‍ സ്വാതന്ത്ര്യദിനം വളരെ ഭംഗിയായി ആഘോഷിച്ചു. ആഘോഷങ്ങളോടനുബന്ധിച്ച് ഘോഷയാത്ര, പതാകാനിര്‍മാണം, പോസ്റ്റര്‍ രചന, പ്രശ്നോത്തരി (ചോദ്യങ്ങള്‍) എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തി.

21 Jul 2014

ചാന്ദ്രദിനം

മാഗസിന്‍ പ്രകാശനം
മാണിമൂല സ്കൂളില്‍ ചാന്ദ്രദിനം ആഘോഷിച്ചു. 21-07-2014 ന് രാവിലെ പ്രശ്നോത്തരിയോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പിന്നീട് കുട്ടികളുടെ പോസ്റ്റര്‍ രചനയും, അമ്പിളിമാമന്‍ കയ്യെഴുത്ത് മാഗസിന്‍ നിര്‍മാണവും ആരംഭിച്ചു. ചന്ദ്രയാന്‍ വിഡിയോ പ്രദര്‍ശനം 22-07-2014 നും മാഗസിന്‍ പ്രകാശനം 23-07-2014 നും നടന്നു.
മാഗസിന്‍ പ്രകാശനം
മാഗസിന്‍ പ്രകാശനം




17 Jul 2014

മാണിമൂല സ്കൂളിന്റെ ചരിത്രത്തിലേക്ക്

     കാസറഗോഡ് ജില്ലയിലെ മലയോരമേഖലയില്‍ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മാണിമൂല പ്രദേശത്ത് സ്ഥിതിചെയ്യുന്ന വിദ്യലയമാണ് ഗവ. എല്‍. പി. സ്കൂള്‍. മാണിമൂല. മലയാളം, കന്നട, മറാഠി, തുളു ഭാഷകളുടെ സംഗമ ഭൂമിയായ ഇവിടെ നാനാജാതി മതത്തില്‍പ്പെട്ടനവരും സര്‍വസൗഹാര്‍ദ്ദത്തോടുംകൂടി കഴിയുന്നു. മലയോര മേഖലയും കര്‍ണാടക വനാതിര്‍ത്തി യുമായതിനാല്‍ 1980 കാലത്ത് ഇവിടം യാത്രാസൗകര്യം വളരെ കുറവായിരുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ഇന്നാട്ടിലെ കുട്ടികള്‍ക്ക് കിലോമീറ്ററുകളോളം കാടും മലകളും താണ്ടേണ്ട അവസ്ഥ. അത് ഈ നാടിനെ വിദ്യാഭ്യാസപരമായി പിന്നോട്ട് വലിച്ചു. ഈ അവസ്ഥ മവസിലാക്കി അതില്‍ നിന്ന് കരകയറാന്‍ ഈ നാട്ടിലെ പൗരപ്രമുഖരായ ചിലരുടെ കഠിന പ്രയത്നം ഒടുവില്‍ ഫലം കണ്ടു.
     1981- ഒക്ടോബര്‍ 30- ന് ശ്രീ. ബി. എം. രാമണ്ണറൈയുടെ അധ്യക്ഷതയിലുള്ള സ്പോണ്‍സറിങ്ങ് കമ്മറ്റി നിര്‍മിച്ച ഒറ്റമുറിക്കെട്ടിടത്തില്‍ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. അന്നത്തെ ഉദുമ നിയോജകമണ്ഡലം എം എല്‍ എ ശ്രീ. കെ. പുരുഷോത്തമന്‍ അവര്‍കള്‍ ആയിരുന്നു ഉദ്ഘാടകന്‍. ഈ നാടിന്റെ ചിരകാലത്തെ സ്വപ്നസാക്ഷാത്കാരമായിരുന്നു ഇത്. 1984 ആകുമ്പോഴേക്ക് ഭാഷാപരമായി മലയാളം, കന്നട ഡിവിഷനുകളില്‍ നാലാം ക്ലാസുവരെയുള്ള ഒരു പൂര്‍ണ പ്രൈമറി സ്കൂളായി മാറി.


26 Jun 2014

പ്രവേശനോത്സവം 2014-15